Hero Image

വാഴപ്പിണ്ടി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ അറിയാം

വാഴയുടെ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമാണ്. അതിൽ വാഴപ്പിണ്ടിയും അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ്. നാരുകളുടെ വൻ ശേഖരമാണ് വാഴപ്പിണ്ടി. അതുകൊണ്ട് തന്നെ വാഴപ്പിണ്ടി കഴിക്കുന്നത് വയറ് ശുചിയാകാനും മലബന്ധം അകറ്റുന്നതിനും ഉത്തമമാണ്. നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി ഉപയോഗിയ്ക്കുന്ന ഒന്നാണ് വാഴപ്പിണ്ടികൊണ്ടുള്ള വിഭവങ്ങൾ.

വാഴപ്പിണ്ടി ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കാൻ സഹായിക്കുന്നു. നാരുകൾ അടങ്ങിയ വാഴപ്പിണ്ടി ദഹനത്തിനു സഹായിക്കും. ബവൽമൂവ്മെന്റിനു സഹായിക്കും. ഇത് ഒരു ഡൈയൂറെറ്റിക് ആണ്. വാഴപ്പിണ്ടിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

കിഡ്നിയിൽ അടിഞ്ഞുകൂടുന്ന കാത്സ്യം നീക്കാനും വാഴപ്പിണ്ടി ഉത്തമമാണ്. ഇത് വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുന്നു. മൂത്രനാളിയിലെ അണുബാധ മൂലമുള്ള വേദന അകറ്റാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കും.

വാഴപ്പിണ്ടിയിൽ കാലറി വളരെ കുറവാണ്. വണ്ണം കൂടുമോ എന്ന ഭയം കൂടാതെതന്നെ ഇത് കഴിക്കാം. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ശരീരകോശങ്ങളിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന പഞ്ചസാരയെയും കൊഴുപ്പിനെയും പുറന്തള്ളുന്നത് സാവധാനത്തിലാക്കുന്നു.

ജീവകം ബി6 ധാരാളം അടങ്ങിയ വാഴപ്പിണ്ടി ഇരുമ്പിന്റെയും കലവറ ആണ്. ഹീമോഗ്ലോബിന്റെ കൗണ്ട് കൂട്ടുന്നു. പൊട്ടാസ്യവും ധാരാളം അടങ്ങിയതിനാൽ കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദവും നിയന്ത്രിക്കുന്നു.

വാഴപ്പിണ്ടി ജ്യൂസ് പതിവായി കഴിക്കുന്നത് ശരീരത്തിന്റെ ആസിഡ് നില നിയന്ത്രി ക്കാൻ സഹായിക്കും. നെഞ്ചെരിച്ചിൽ, വയറ്റിലെ അസ്വസ്ഥത, വയറെരിച്ചിൽ ഇവയിൽ നിന്ന് ആശ്വാസമേകാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കും. നാരുകൾ ധാരാളം ഉള്ളതിനാൽ മലബന്ധം അകറ്റാനും സഹായകം.

READ ON APP